loader image
കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിശക്തം! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിശക്തം! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

കേരളത്തിലെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണം അപകടകരമായ നിലയിലേക്ക് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലാണ് വികിരണ തോത് ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ കോന്നി, കോട്ടയത്തെ ചങ്ങനാശേരി, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7-ൽ എത്തിയതോടെ അതീവ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം (കൊട്ടാരക്കര), എറണാകുളം (കളമശേരി), പാലക്കാട് (തൃത്താല), കോഴിക്കോട് (ബേപ്പൂർ), വയനാട് (മാനന്തവാടി) എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ ‘മഞ്ഞ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധയിടങ്ങളിൽ സൂചിക 4 മുതൽ 5 വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അൾട്രാവയലറ്റ് വികിരണം നിശ്ചിത പരിധിയിൽ കൂടുന്നത് സൂര്യാതപം, ഗുരുതരമായ ചർമരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമായേക്കാം. വികിരണ തോത് കൂടുതലുള്ള പകൽ സമയങ്ങളിൽ (പ്രത്യേകിച്ച് രാവിലെ 11 മുതൽ വൈകിട്ട് 3 വരെ) നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാനും ധാരാളം വെള്ളം കുടിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

See also  CUET PG 2026! അഡ്മിറ്റ് കാർഡ് ഉടൻ പ്രഖ്യാപിക്കും

The post കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിശക്തം! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത appeared first on Express Kerala.

Spread the love

New Report

Close