loader image
ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്?

ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്?

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രി വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ മിസൈൽ വർഷത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം അഴിച്ചുവിട്ടത്.

കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ പാത പിന്തുടരുന്നവർ വൈകാതെ തന്നെ നരകത്തിന്റെ ആഴങ്ങളിൽ അദ്ദേഹത്തോടൊപ്പം ചേരുമെന്ന് ഇസ്രയേൽ കാറ്റ്‌സ് പരിഹസിച്ചിരുന്നു. ‘തിന്മയുടെ അച്ചുതണ്ടിനെ’ പിന്തുണയ്ക്കുന്നവർക്ക് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തുന്ന ഹിസ്ബുള്ളയെ പിഴുതെറിയുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നോർത്തേൺ കമാൻഡ് വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ലെബനനിൽ ആക്രമണം കൂടുതൽ ശക്തമാക്കാനാണ് ഇസ്രയേലിന്റെ തീരുമാനം, ഇത് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമാക്കുന്നു.

The post ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്? appeared first on Express Kerala.

See also  ഇറാൻ തിരിച്ചടി തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു; ഖത്തറിൽ അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി
Spread the love

New Report

Close