loader image
“സർക്കാർ പരിപാടി സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റുന്നു”; ടി. സിദ്ദിഖിന് പിന്തുണയുമായി ബിജെപി

“സർക്കാർ പരിപാടി സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റുന്നു”; ടി. സിദ്ദിഖിന് പിന്തുണയുമായി ബിജെപി

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി സിപിഎം ദുരുപയോഗം ചെയ്തുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ. ടി. സിദ്ദിഖ് എംഎൽഎയ്ക്കെതിരെയുണ്ടായ പ്രതിഷേധങ്ങളെ അപലപിച്ച ബിജെപി നേതൃത്വം, മുഖ്യമന്ത്രിയുടെ പ്രസംഗം പക്ഷപാതപരമാണെന്നും ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളെ പ്രശംസിച്ച മുഖ്യമന്ത്രി, ദുരിതാശ്വാസ നിധിയിലേക്ക് രാജസ്ഥാൻ (20 കോടി), ഉത്തർപ്രദേശ് (10 കോടി), മഹാരാഷ്ട്ര (10 കോടി) എന്നീ സംസ്ഥാനങ്ങളുടെ സഹായം മറച്ചുവെച്ചുവെന്ന് ആരോപിച്ചു. സർക്കാർ പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം ടി. സിദ്ദിഖ് എംഎൽഎയെ കൂവിയ നടപടി ശരിയായില്ലെന്നും ജനപ്രതിനിധികളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കൊണ്ട് നിർമ്മിക്കുന്ന ടൗൺഷിപ്പിനെ സിപിഎം നേതാക്കളുടെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും. പരിപാടിയിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലും പ്രത്യേക ഇരിപ്പിടം നൽകിയപ്പോൾ തനിക്ക് സ്ഥലം നൽകിയില്ലെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

The post “സർക്കാർ പരിപാടി സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റുന്നു”; ടി. സിദ്ദിഖിന് പിന്തുണയുമായി ബിജെപി appeared first on Express Kerala.

See also  ഖത്തറിന് നേരെ ഇറാന്റെ മിസൈൽ മഴ; 65 ബാലിസ്റ്റിക് മിസൈലുകൾ, ഭൂരിഭാഗവും വെടിവെച്ചിട്ടു
Spread the love

New Report

Close