loader image
“ഷിബു ബേബി ജോണിന്റേത് ഏകപക്ഷീയ നിലപാട്”; ആർഎസ്പി വിട്ട് സജി ഡി ആനന്ദ്

“ഷിബു ബേബി ജോണിന്റേത് ഏകപക്ഷീയ നിലപാട്”; ആർഎസ്പി വിട്ട് സജി ഡി ആനന്ദ്

കൊല്ലം: ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു. ഷിബു ബേബി ജോണിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് സജി ഡി ആനന്ദ് പാർട്ടി വിട്ടത്.

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രന് ഭൂരിഭാഗം കമ്മിറ്റികളിലും പിന്തുണയുണ്ടായിട്ടും അത് അവഗണിച്ച് ഷിബു ബേബി ജോൺ സ്വന്തം താല്പര്യപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിച്ചു എന്നാണ് സജിയുടെ ആരോപണം. കാർത്തിക്കിനെ സ്ഥാനാർത്ഥിയാക്കിയാൽ താൻ രാജിവെക്കുമെന്ന ഷിബു ബേബി ജോണിന്റെ കടുത്ത നിലപാടിനെത്തുടർന്നാണ് വിഷ്ണു മോഹനെ ഇരവിപുരത്ത് നിശ്ചയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ മണ്ഡലം സെക്രട്ടറി എൻ. നൗഷാദും നേരത്തെ രാജിവെച്ചിരുന്നു.

The post “ഷിബു ബേബി ജോണിന്റേത് ഏകപക്ഷീയ നിലപാട്”; ആർഎസ്പി വിട്ട് സജി ഡി ആനന്ദ് appeared first on Express Kerala.

Spread the love
See also  ”ഞാൻ മരണപ്പെട്ടാലും വിപ്ലവം തുടരും” മരണത്തിന് ആഴ്ചകൾക്ക് മുൻപ് ഖമേനി നൽകിയ ആ വികാരഭരിത സന്ദേശം

New Report

Close