loader image
ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ഇറാന്റെ ആക്രണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. പനാമയുടെ പതാക വഹിച്ച എംവി സാൻഡ് എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് ടാങ്കറിനെ ലക്ഷ്യം വെച്ചത്.

മസ്‌കത്ത് തീരത്ത് നിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ സഹായത്തോടെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇതിൽ 16 ഇന്ത്യക്കാരും, 4 ബംഗ്ലാദേശികളും, ഒരു യുക്രെയ്ൻ സ്വദേശിയുമാണ് ഉണ്ടായിരുന്നത്.

Also Read: യുഎഇയിൽ മഴ മുന്നറിയിപ്പ്! ചൊവ്വാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത

ഇറാൻ, അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ഇത് ജിസിസി രാജ്യങ്ങളുടെ സുരക്ഷയെയും സാരമായി ബാധിക്കുന്നു. തകർന്ന ടാങ്കറിന്റെ സ്ഥിതി നിരീക്ഷിക്കുന്നതിനായി ഒമാൻ റോയൽ നേവി പ്രത്യേക ഫ്ലീറ്റ് കപ്പൽ നിയോഗിച്ചു. അപകടം നടന്ന മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

See also  ചർമ്മത്തിലെ പാടുകൾ ഇനി പ്രശ്നമല്ല; കളർ കറക്ഷൻ എന്ന മാജിക്!

The post ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു appeared first on Express Kerala.

Spread the love

New Report

Close