loader image
കോൺഗ്രസിന്റേത് ബിജെപി ശൈലി; തെലങ്കാനയിലെ ബുൾഡോസർ പ്രയോഗത്തിൽ വിമർശനവുമായി എ.എ. റഹീം

കോൺഗ്രസിന്റേത് ബിജെപി ശൈലി; തെലങ്കാനയിലെ ബുൾഡോസർ പ്രയോഗത്തിൽ വിമർശനവുമായി എ.എ. റഹീം

തിരുവനന്തപുരം: തെലങ്കാനയിലെ വീടുകൾ ഒഴിപ്പിക്കാൻ കോൺഗ്രസ് സർക്കാർ ബുൾഡോസർ പ്രയോഗിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ‘ബുൾഡോസർ രാജ്’ ഇപ്പോൾ കോൺഗ്രസ് സർക്കാരുകളും ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം.

വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിലൂടെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് ലഭിച്ച ഭൂമിയിൽ പണിതുയർത്തിയ വീടുകളാണ് കോൺഗ്രസ് സർക്കാർ തകർത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 25-ന് പുലർച്ചെ പോലീസ് സന്നാഹത്തോടെ വിനോബ നഗറിൽ ഇരച്ചുകയറിയ ബുൾഡോസറുകൾ ആയിരക്കണക്കിന് മനുഷ്യരെയാണ് പെരുവഴിയിലാക്കിയത്. ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെട്ട കാലത്ത് ദരിദ്രർക്ക് ലഭിച്ച ഭൂമിയിൽ നിന്ന് അവരെ ആട്ടിയോടിക്കുന്നതിലൂടെ ഒരു വിപ്ലവ ചരിത്രത്തെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി

നിയമനടപടികൾ പാലിക്കാതെ കെട്ടിടങ്ങൾ തകർക്കുന്നത് അമിതാധികാര പ്രവണതയാണെന്നും, കോടതികൾ നിലനിൽക്കുന്ന രാജ്യത്ത് വിധി തീരുമാനിക്കേണ്ടത് ബുൾഡോസറുകളല്ലെന്നും റഹീം ഓർമ്മിപ്പിച്ചു. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഭരണകൂടങ്ങൾ സാധാരണക്കാരന്റെ വീടിന് നേരെയാണ് കരുത്ത് കാട്ടുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളുടെ ലംഘനമാണെന്നും, ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

See also  “നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കും”; സഞ്ജുവിനെ വാഴ്ത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

The post കോൺഗ്രസിന്റേത് ബിജെപി ശൈലി; തെലങ്കാനയിലെ ബുൾഡോസർ പ്രയോഗത്തിൽ വിമർശനവുമായി എ.എ. റഹീം appeared first on Express Kerala.

Spread the love

New Report

Close