loader image
ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും  കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ

ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ

ശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റഷ്യയും ഫ്രാൻസും രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ഫോണിൽ സംസാരിച്ചതായും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതായും ഖത്തർ അമീറിന്റെ ഓഫീസ് അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങളിൽ ഖത്തറിന് റഷ്യൻ പ്രസിഡന്റ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഏതു രീതിയിലുള്ള സഹായവും നൽകാൻ റഷ്യ സന്നദ്ധമാണെന്ന് പുതിൻ അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയുടെ ഐക്യദാർഢ്യത്തിന് ഖത്തർ അമീർ നന്ദി രേഖപ്പെടുത്തി.

Also Read:മോദി എന്റെ പ്രിയ സുഹൃത്ത്, ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി; ബെഞ്ചമിൻ നെതന്യാഹു

ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കുമെന്ന് ഫ്രാൻസ്

ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് വ്യക്തമാക്കി. ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രയോഗിച്ച മിസൈലുകളും ഡ്രോണുകളും മനഃപൂർവം ഗൾഫ് രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യരാജ്യങ്ങൾ അവർ ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

See also  ബാരിക്കേഡുകൾ തകർത്തു, കല്ലേറ്, സംഘർഷ കറാച്ചി കത്തുന്നു! ഖമേനിയുടെ മരണവാർത്തയ്ക്ക് പിന്നാലെ അമേരിക്കൻ കോൺസുലേറ്റിലേക്ക് ജനപ്രവാഹം

The post ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ appeared first on Express Kerala.

Spread the love

New Report

Close