loader image
വിദ്യാർത്ഥികൾക്ക് കരുത്തായി വിജയ്‌യുടെ സ്നേഹാശംസ!

വിദ്യാർത്ഥികൾക്ക് കരുത്തായി വിജയ്‌യുടെ സ്നേഹാശംസ!

മിഴ്‌നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസകളുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് രംഗത്തെത്തി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘പ്രിയപ്പെട്ടവാർക്ക്’ അദ്ദേഹം സന്ദേശം അയച്ചത്. “ഭയമില്ലാതെ ധൈര്യത്തോടെ പരീക്ഷയെ നേരിടണമെന്നും, ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്താൻ സാധിക്കട്ടെ” എന്നും അദ്ദേഹം കുറിച്ചു. ‘നല്ലതേ വരൂ, വിജയം നിശ്ചയം’ എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

താരത്തിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ഈ ആശംസ എന്നതും ശ്രദ്ധേയമാണ്. വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾ തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. ചെങ്കൽപേട്ട് കുടുംബകോടതിയിൽ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചതായും പറയപ്പെടുന്നു.

Also Read: മണിയറയിൽ കത്തിയുമായി വധു; പിന്നാലെ ചെറിയച്ഛനൊപ്പം കടന്നുകളഞ്ഞത് ലക്ഷങ്ങളുമായി!

വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കൂടാതെ സിനിമാ കരിയറിലും വിജയ് ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വലിയ പ്രതീക്ഷയോടെ ഒരുക്കിയ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ സമയം കണ്ടെത്തിയ വിജയ്‌യുടെ നടപടിയെ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.

See also  പരാജയങ്ങൾ വഴിമാറുന്നു! പുത്തൻ പ്രതീക്ഷയുമായി സൂര്യ, ‘വിശ്വനാഥ് ആൻഡ് സൺസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

The post വിദ്യാർത്ഥികൾക്ക് കരുത്തായി വിജയ്‌യുടെ സ്നേഹാശംസ! appeared first on Express Kerala.

Spread the love

New Report

Close