loader image
കണ്ണൂരിൽ അങ്കത്തട്ടൊരുക്കി സിപിഎം; തളിപ്പറമ്പിലും തലശ്ശേരിയിലും പുതുമുഖങ്ങളോ? നിർണായകയോഗം ഇന്ന്

കണ്ണൂരിൽ അങ്കത്തട്ടൊരുക്കി സിപിഎം; തളിപ്പറമ്പിലും തലശ്ശേരിയിലും പുതുമുഖങ്ങളോ? നിർണായകയോഗം ഇന്ന്

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കണ്ണൂർ ജില്ലയിലെ സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എട്ട് മണ്ഡലങ്ങളിൽ ഏകദേശ ധാരണയായെങ്കിലും തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളെ ചൊല്ലിയുള്ള ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന് പകരം പി.കെ. ശ്യാമളയോ എൻ. സുകന്യയോ പരിഗണിക്കപ്പെട്ടേക്കും. തലശ്ശേരിയിൽ സ്പീക്കർ എ.എൻ. ഷംസീറിന് പകരം കാരായി രാജന്റെ പേര് സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. എം.വി. ജയരാജൻ തലശ്ശേരിയിൽ മത്സരിക്കാനുള്ള സാധ്യതകളെക്കുറിച്ചും പാർട്ടി വൃത്തങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.

രക്തസാക്ഷി ഫണ്ട് വിവാദം നിലനിൽക്കുന്ന പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. മധുസൂദനനെ മാറ്റുന്നത് പാർട്ടിക്ക് എതിരായ ആരോപണങ്ങൾ ശരിവെക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും, കെ.വി. സുമേഷ് അഴീക്കോടും, എം. വിജിൻ കല്ല്യാശ്ശേരിയിലും വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പൊളിറ്റ് ബ്യൂറോ നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

See also  നതാൻസ് ആണവനിലയത്തിന് നേരെ ആക്രമണം? പ്രത്യാഘാതങ്ങൾ ഭയന്ന് ഐക്യരാഷ്ട്രസഭ, പശ്ചിമേഷ്യയിൽ ആശങ്കയേറുന്നു‌

The post കണ്ണൂരിൽ അങ്കത്തട്ടൊരുക്കി സിപിഎം; തളിപ്പറമ്പിലും തലശ്ശേരിയിലും പുതുമുഖങ്ങളോ? നിർണായകയോഗം ഇന്ന് appeared first on Express Kerala.

Spread the love

New Report

Close