loader image
ഹിസ്ബുള്ളയെ നിരോധിച്ച് ലെബനൻ! ആയുധങ്ങൾ കൈമാറാൻ ഉത്തരവ്, മേഖലയിൽ യുദ്ധം പടരുന്നു

ഹിസ്ബുള്ളയെ നിരോധിച്ച് ലെബനൻ! ആയുധങ്ങൾ കൈമാറാൻ ഉത്തരവ്, മേഖലയിൽ യുദ്ധം പടരുന്നു

ശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് കടക്കവെ, ഹിസ്ബുള്ളയുടെ എല്ലാ സൈനിക-സുരക്ഷാ പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിക്കാൻ ലെബനൻ സർക്കാർ തീരുമാനിച്ചു. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് പിന്നാലെ ലെബനൻ മണ്ണിൽ ഇസ്രയേൽ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നവഫ് സലാമിന്റെ ഈ അസാധാരണ നടപടി. ഹിസ്ബുള്ളയുടെ കൈവശമുള്ള ആയുധങ്ങൾ അടിയന്തരമായി സർക്കാരിന് കൈമാറണമെന്നും ലെബനന്റെ മണ്ണിൽ നിന്നുള്ള എല്ലാ സമാന്തര സൈനിക നീക്കങ്ങളും നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനവും യുദ്ധവും തീരുമാനിക്കാനുള്ള അവകാശം ഭരണകൂടത്തിന് മാത്രമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഹിസ്ബുള്ളയുടെ ആക്രമണങ്ങളെത്തുടർന്ന് രാജ്യം വലിയ വില നൽകേണ്ടി വരുന്ന പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഹിസ്ബുള്ളയുമായി സഹകരിക്കുന്ന അമാൽ മൂവ്‌മെന്റിലെ മന്ത്രിമാരും ഈ തീരുമാനത്തെ പിന്തുണച്ചു എന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുക്കുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാൻ സുരക്ഷാ ഏജൻസികൾക്ക് നീതിന്യായ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ലെബനൻ സൈന്യത്തെ ഉപയോഗിച്ച് നിരോധനം കർശനമായി നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം. സംഘർഷം കൂടുതൽ രൂക്ഷമാകുന്നതോടെ മേഖലയിലെ പ്രവാസി സമൂഹമുൾപ്പെടെയുള്ളവർ വലിയ ആശങ്കയിലാണ്.

See also  പശ്ചിമേഷ്യ കത്തുമ്പോഴും സ്വർണം താഴേക്ക്; കുതിപ്പിന് പിന്നാലെ വൻ തകർച്ച!

The post ഹിസ്ബുള്ളയെ നിരോധിച്ച് ലെബനൻ! ആയുധങ്ങൾ കൈമാറാൻ ഉത്തരവ്, മേഖലയിൽ യുദ്ധം പടരുന്നു appeared first on Express Kerala.

Spread the love

New Report

Close