
തൃക്കൂർ: മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ സനൂപിന് ആശ്വാസമായി കൃത്രിമക്കണ്ണുകൾ വെച്ചു. കോവൈ അരവിന്ദ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് താത്കാലിക കൃത്രിമക്കണ്ണുകൾ വെച്ചുപിടിപ്പിച്ചത്. മുട്ടുവേദനയ്ക്ക് ചികിത്സ തേടി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെത്തിയ സനൂപിന്റെ കാഴ്ച നഷ്ടപ്പെട്ടത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
പുതിയ കണ്ണുകൾ വെച്ചതിലൂടെ കാഴ്ച തിരിച്ചുലഭിക്കില്ലെങ്കിലും, സ്മാർട്ട് കണ്ണടയുടെ സഹായത്തോടെയും കേൾവിശക്തി ഉപയോഗിച്ചും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സനൂപിന് പരിശീലനം നൽകും. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് സനൂപിനെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. സനൂപിന്റെ തുടർചികിത്സയ്ക്കായി കെ.സി. വേണുഗോപാൽ എം.പി. അനുവദിച്ച ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം എ.ഐ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ വീട്ടിലെത്തി കൈമാറിയിരുന്നു.
The post മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; സനൂപിന് കൈത്താങ്ങായി കൃത്രിമക്കണ്ണുകൾ appeared first on Express Kerala.



