PUDUKAD-NEWS-PUTHUKAD-NEWS

ആറാട്ടുപുഴയിൽ അനധികൃത മദ്യ വിൽപ്പന; 1 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 19 കുപ്പി ബിയർ എന്നിവയുമായി പ്രതി അറസ്റ്റിൽ.

ചേർപ്പ്  : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക സുരക്ഷാ പരിശോധനയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 1 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 19 കുപ്പി ബിയർ എന്നിവയുമായി ആറാട്ടുപുഴ കാരോറ്റു മുറി സ്വദേശി മുളങ്ങാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (73) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൃഷ്ണൻകുട്ടി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസിലെ പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ് ഐ സുബിന്ദ് കെ എസ്, എ എസ് ഐ ഷീജ, സി പി ഒ മാരായ വിനീഷ്, പ്രദീപ് എന്നിവരാണ് റെയ്ഡ് നടത്തിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top