loader image
രുചിയുടെ വിരുന്നൊരുക്കി ‘ചെമ്മീൻ പിടി’; ഈ നാടൻ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ

രുചിയുടെ വിരുന്നൊരുക്കി ‘ചെമ്മീൻ പിടി’; ഈ നാടൻ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ

ലയാളിയുടെ ഭക്ഷണമേശയിൽ മീൻ വിഭവങ്ങൾക്ക് എന്നും പ്രത്യേക സ്ഥാനമാണുള്ളത്. പതിവ് ചെമ്മീൻ കറികളിൽ നിന്നും റോസ്റ്റുകളിൽ നിന്നും മാറി, വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ പ്രധാന ഭക്ഷണമായോ കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി വിഭവം പരിചയപ്പെടാം ചെമ്മീൻ പിടി. പരമ്പരാഗതമായി മലബാർ മേഖലകളിൽ പ്രചാരത്തിലുള്ള ‘പിടി’ എന്ന വിഭവത്തിന് ചെമ്മീന്റെ അകമ്പടി കൂടി ചേരുമ്പോൾ സംഗതി ‘വേറെ ലെവൽ’ ആകുന്നു.

ആവശ്യമായ ചേരുവകൾ

ചെമ്മീൻ – 250 ഗ്രാം

അരിപ്പൊടി – 1 കപ്പ്

തേങ്ങ ചിരകിയത് – 1 കപ്പ്

സവാള/ചുമന്നുള്ളി, ഇഞ്ചി, തക്കാളി, പച്ചമുളക്

മസാലകൾ: പെരുംജീരകം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി

വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് (ആവശ്യത്തിന്)

Also Read: ആറ്റുകാലമ്മയ്ക്ക് പ്രിയപ്പെട്ട തെരളി അപ്പം; വീട്ടിലും തയ്യാറാക്കാം എളുപ്പത്തിൽ

തയ്യാറാക്കുന്ന വിധം

ആദ്യം വൃത്തിയാക്കിയ ചെമ്മീൻ ഉപ്പും മസാലകളും ചേർത്ത് വേവിച്ച ശേഷം വെളിച്ചെണ്ണയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക. അതേ എണ്ണയിൽ തന്നെ ഉള്ളി, ഇഞ്ചി, തക്കാളി എന്നിവ വഴറ്റി മസാല കൂട്ട് തയ്യാറാക്കണം. ഇതിലേക്ക് തേങ്ങയും ജീരകവും ചുമന്നുള്ളിയും ചേർത്തരച്ച മിശ്രിതം കൂടി ചേർക്കുന്നതോടെ മസാലയുടെ രുചി ഇരട്ടിയാകും.

See also  കുവൈത്ത് പ്രതിരോധം ശക്തം; 178 മിസൈലുകളും 384 ഡ്രോണുകളും തകർത്തു! രണ്ട് നാവിക സൈനികർക്ക് വീരമൃത്യു

മറുഭാഗത്ത്, തിളച്ച വെള്ളത്തിൽ അരിപ്പൊടി വാട്ടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി (പിടി) ആവിയിൽ വേവിച്ചെടുക്കുക. വെന്ത ഉരുളകൾ തയ്യാറാക്കി വെച്ചിരിക്കുന്ന ചെമ്മീൻ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അവസാനം വെളിച്ചെണ്ണയിൽ കടുകും ചുമന്നുള്ളിയും കറിവേപ്പിലയും താളിച്ച് ഒഴിക്കുന്നതോടെ നാവിൽ വെള്ളമൂറുന്ന ‘ചെമ്മീൻ പിടി’ റെഡി.

രുചിയിലും ഗുണത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന ഈ വിഭവം വീട്ടിൽ അതിഥികൾ വരുമ്പോഴോ അവധി ദിവസങ്ങളിലോ പരീക്ഷിക്കാവുന്നതാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post രുചിയുടെ വിരുന്നൊരുക്കി ‘ചെമ്മീൻ പിടി’; ഈ നാടൻ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ appeared first on Express Kerala.

Spread the love

New Report

Close