loader image
സംസ്ഥാനത്തെ മികച്ച സർവകലാശാലയായി കുസാറ്റ്; തൊട്ടുപിന്നാലെ എം.ജിയും കാലിക്കറ്റും

സംസ്ഥാനത്തെ മികച്ച സർവകലാശാലയായി കുസാറ്റ്; തൊട്ടുപിന്നാലെ എം.ജിയും കാലിക്കറ്റും

തൃശ്ശൂർ: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ രണ്ടാമത് എഡിഷൻ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹാത്മാഗാന്ധി സർവകലാശാല രണ്ടാം സ്ഥാനവും കാലിക്കറ്റ് സർവകലാശാല മൂന്നാം സ്ഥാനവും നേടി. സർവകലാശാല വിഭാഗത്തിൽ ഒന്നാമതെത്തിയ കുസാറ്റിന് അഞ്ചുലക്ഷം രൂപയുടെ മുഖ്യമന്ത്രിയുടെ അവാർഡ് ലഭിക്കും. മറ്റ് വിഭാഗങ്ങളിൽ ഒന്നാം റാങ്ക് നേടുന്നവർക്ക് രണ്ടുലക്ഷം രൂപ വീതമുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്കാരവും നൽകും.

ഇത്തവണ ആകെ 519 സ്ഥാപനങ്ങളാണ് റാങ്കിങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 15 ശതമാനത്തിന്റെ വർധനവുണ്ടായി. പങ്കെടുത്തവരിൽ പകുതിയിലധികവും പൊതുമേഖലാ സ്ഥാപനങ്ങളാണ്. ആർട്സ് ആൻഡ് സയൻസ് കോളേജ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായിരുന്നത്. എന്നാൽ, ദേശീയ റാങ്കിങ്ങിൽ മുൻപന്തിയിലുള്ള കേരള സർവകലാശാല ഇത്തവണ കെ.ഐ.ആർ.എഫിനായി അപേക്ഷിച്ചില്ല എന്നത് ശ്രദ്ധേയമായി. വൈസ് ചാൻസലർ മുൻകൈ എടുക്കാത്തതിനാലാണ് അപേക്ഷിക്കാത്തതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. ആവശ്യമായ എണ്ണം സ്ഥാപനങ്ങളില്ലാത്തതിനാൽ മെഡിക്കൽ, ഡെന്റൽ, നിയമം, ആർക്കിടെക്ചർ എന്നീ വിഭാഗങ്ങളിൽ ഇത്തവണ റാങ്കിങ് നടത്തിയിട്ടില്ല.

See also  ആറ്റുകാലിൽ ഭക്തരെ പിഴിഞ്ഞ് ‘പാർക്കിംഗ് കൊള്ള’; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പിടിയിൽ

The post സംസ്ഥാനത്തെ മികച്ച സർവകലാശാലയായി കുസാറ്റ്; തൊട്ടുപിന്നാലെ എം.ജിയും കാലിക്കറ്റും appeared first on Express Kerala.

Spread the love

New Report

Close