ഇന്ത്യയുടെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം; 95 ലക്ഷം ബാരൽ എണ്ണയുമായി റഷ്യ എത്തുന്നു

ഇന്ത്യയുടെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം; 95 ലക്ഷം ബാരൽ എണ്ണയുമായി റഷ്യ എത്തുന്നു

ശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായക സഹായവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ റഷ്യ തയ്യാറെടുക്കുന്നതോടെ രാജ്യത്തെ എണ്ണക്ഷാമത്തിന് വലിയൊരു ആശ്വാസമാകും. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതോടെ സ്വന്തം ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുടെ സമ്മർദ്ദങ്ങൾ അവഗണിച്ചും റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള എണ്ണശേഖരം ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.

Also Read: ബിഹാറിൽ വീണ്ടും ദുരന്തം; സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു

എണ്ണയ്ക്ക് പുറമെ ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിദിനം 56 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കുന്ന രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് റഷ്യയുടെ ഈ നീക്കം വലിയ കരുത്താകും. യുദ്ധസാഹചര്യങ്ങൾ കാരണം വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ എപ്പോഴും തയ്യാറാണെന്ന് റഷ്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

The post ഇന്ത്യയുടെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം; 95 ലക്ഷം ബാരൽ എണ്ണയുമായി റഷ്യ എത്തുന്നു appeared first on Express Kerala.

Spread the love
Scroll to Top