ബേക്കറി ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ബേക്കറി ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലെ ജീവനക്കാരിയായ യുവതിയെ കുത്തിപരിക്കേൽപ്പിച്ച പ്രതിയെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിൻ (26) നാണ് അറസ്റ്റിലായത്.

ബേക്കറിയിലേക്ക് വന്ന പ്രതി  സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പരഞ്ഞതിലുള്ള വൈരാഗ്യത്തിൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ കാട്ടൂർ നെടുംമ്പുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധുവിനെ ആക്രമിക്കുകയായിരുന്നു.

ജിതിൻ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ  കേസ്സിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസ്സുകളിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top