
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ മഹേന്ദ്രസിങ് ധോണിക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി. റാഞ്ചിയിൽ വെച്ച് വേഗപരിധി ലംഘിച്ചതിനെത്തുടർന്ന് മോട്ടോർ വെഹിക്കൾ ആക്ട് സെക്ഷൻ 183 പ്രകാരം താരത്തിന് 1000 രൂപയാണ് പിഴ ചുമത്തിയത്.
റാഞ്ചി നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് ധോണി നിശ്ചയിച്ച വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് താരത്തിന് ഇ-ചലാൻ അയക്കുകയായിരുന്നു. ആഢംബര കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമുള്ള ധോണി, ഏത് വാഹനത്തിലാണ് നിയമലംഘനം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Also Read:43 പന്തുകൾ ബാക്കി, 9 വിക്കറ്റ് വിജയം; ന്യൂസിലാൻഡ് ഫൈനലിലേക്ക് പറന്നു
ഗതാഗത നിയമലംഘനത്തിന് പുറമെ മറ്റൊരു നിയമക്കുരുക്കു കൂടി ധോണി നേരിടുന്നുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാൽ റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാരോപിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡും ധോണിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
The post റാഞ്ചിയിൽ പറന്ന് ധോണി; അമിതവേഗത്തിന് 1000 രൂപ പിഴ ശിക്ഷ appeared first on Express Kerala.




