തൃശ്ശൂർ മെഡിക്കൽ കോളേജ് സബ് ട്രഷറി കെട്ടിടത്തിന്റെയും, കുന്നംകുളം, ചാലക്കുടി സബ് ട്രഷറി കെട്ടിടത്തിന്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈനായി നിർവ്വഹിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ ട്രഷറികൾ വളരേ മികച്ച രീതിലാണ് പ്രവർത്തിച്ചു വരുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി സംവിധാനത്തെ കൂടുതൽ ചിട്ടപ്പെടുത്തി സൗകര്യപ്രദമാക്കുക എന്നതാണ് സർക്കാരിൻ്റെ നയമെന്നും മന്ത്രി പറഞ്ഞു.
പുതുതായി നിർമിച്ച ട്രഷറികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം ജീവനക്കാരുടെയും, ആറ് ലക്ഷത്തോളം വരുന്ന പെൻഷൻകാരുടയും ജീവവായുവാണ് ട്രഷറികൾ. ജനങ്ങളുടെ പിന്തുണയും സഹകരണവും കൊണ്ടാണ് ട്രഷറികളെ വളരെ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരുടെ ഡിഎയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികകൾ കൊടുത്തു തീർക്കാൻ സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി അറിയിച്ചു.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ടി.ഐ.ഡി.പി (ട്രഷറി ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് പ്രോഗ്രാം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ട്രഷറി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജ് ട്രഷറി പരിസരത്ത് നടന്ന സബ് ട്രഷറി ഉദ്ഘാടന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഹരിദാസ്, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സിന്ധു അജയകുമാർ, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ എ സാബു,
ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ പ്രസാദ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സോമൻ, അവണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റീമ ബൈജു, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ പി എസ് ഇന്ദു, ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ റീന കെ തങ്കരാജ്, മുളങ്കുന്നത്തുകാവ് ഇഎസ്ഐ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. എൽ ശശി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ എസ് സുഭാഷ്, വി കെ സനൽ, യൂണിയൻ ഭാരവാഹികളായ എ ആർ ഹേമ, കവിതാ വേണുഗോപാൽ, രാജു ഫ്രാൻസിസ്, കെ പി ഗിരീഷ്, എം കെ അനിൽകുമാർ, എ എൻ മനോജ്, കെ എസ് വരദരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സിവി സ്മാരക ഹാളിൽ നടന്ന കുന്നംകുളം സബ് ട്രഷറി ഉദ്ഘാടന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ ട്രഷറി ഓഫീസർ കെ.എ ആശ അരവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ് സ്വാഗതവും, കുന്നംകുളം സബ് ട്രഷറി ഓഫീസർ റ്റി.വി ധനേഷ് കുമാർ നന്ദിയും പറഞ്ഞു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ജി രഘുനാഥൻ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി സജീപ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം നൗഷാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കൊച്ചനിയൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെബാസ്റ്റ്യൻ ചൂണ്ടൽ, ഇ.എ ദിനമണി, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി കെ.ആർ പ്രേംരാജ്,
ജോയിൻ കൗൺസിൽ സെക്രട്ടറി സജിത്ത് ശങ്കർ, വി.സി ജ്യോതിരാജ്, കേരള സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ അംഗം പി.എം പ്രദീപ്, കുന്നംകുളം ബ്ലോക്ക് കെ.എസ്.എസ്.പി.യു പ്രസിഡൻ്റ് എം.കെ സുകുമാരൻ, സെക്രട്ടറി സി.ജി ജോബ് രാജ്, കെ എസ് എസ് പി എ പ്രസിഡൻ്റ് എം ഹരിദാസ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് കെ.പി സാക്സൺ തുടങ്ങിയവർ പങ്കെടുത്തു.
രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടന്ന ചാലക്കുടി സബ് ട്രഷറി ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ആലിസ് ഷിബു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി പൗലോസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്മണ്യൻ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സി മനോജ്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


