
വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയ ഒന്നാണ് മുന്തിരി. എന്നാൽ വിപണിയിൽ നിന്നും വാങ്ങുന്ന മുന്തിരിയിൽ കീടനാശിനികളും അഴുക്കും അണുക്കളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ എളുപ്പത്തിൽ വൃത്തിയാക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ബേക്കിംഗ് സോഡ ഉപയോഗിക്കാം
മുന്തിരിയിലെ വിഷാംശവും അണുക്കളും നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ മികച്ചതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കലർത്തുക. ഇതിലേക്ക് മുന്തിരി 15 മിനിറ്റ് മുക്കിവെക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.
വിനാഗിരിയുടെ ഗുണം
വിനാഗിരി ഉപയോഗിച്ചും മുന്തിരി വൃത്തിയാക്കാം. ഒരു പാത്രം വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത ശേഷം അതിലേക്ക് മുന്തിരി മുക്കിവെക്കുക. ഇത് മുന്തിരിയിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും.
ഒഴുകുന്ന വെള്ളത്തിൽ കഴുകുക
ബേക്കിംഗ് സോഡയിലോ വിനാഗിരിയിലോ മുക്കിവെച്ചതിന് ശേഷം മുന്തിരി ടാപ്പിന് താഴെ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് മുന്തിരിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ പൂർണ്ണമായും മാറ്റാൻ സഹായിക്കുന്നു.
ഈർപ്പം കളയുക
കഴുകിയെടുത്ത മുന്തിരി ഉടൻ തന്നെ ഒരു വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് ഈർപ്പം കളയേണ്ടതാണ്. വെള്ളം തങ്ങിനിന്നാൽ മുന്തിരി വേഗത്തിൽ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.
The post മുന്തിരിയിലെ വിഷം പേടിക്കണ്ട; വൃത്തിയാക്കാൻ ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കൂ appeared first on Express Kerala.




