വേങ്ങരയിൽ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വേങ്ങരയിൽ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വേങ്ങര വലിയോറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30-ഓടെ വലിയോറ മുതലമാട് വെച്ചായിരുന്നു അപകടം.

വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്‌വാൻ. സ്കൂൾ വിട്ട് ഓട്ടോയിൽ വന്നിറങ്ങിയ റിസ്‌വാൻ റോഡിന് മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്നെത്തിയ അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാൻ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Also Read:കൊച്ചിയിൽ 36 വിമാനങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക

അപകടം നടന്ന ഉടനെ റിസ്‌വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോയൻ ഇസ്മായിൽ-നൂറ ദമ്പതികളുടെ മകനാണ്. സഹോദരൻ: റയാൻ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെ ഖബറടക്കും. സംഭവത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post വേങ്ങരയിൽ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top