
കുവൈത്ത്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ കുവൈത്ത് തീരത്ത് ചരക്കുകപ്പലിൽ സ്ഫോടനം. കുവൈത്തിലെ മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ അകലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിൽ നിന്നും വൻതോതിൽ എണ്ണ കടലിൽ പരന്നതായും കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഖത്തറിലെ അമേരിക്കൻ എംബസിക്ക് സമീപം താമസിക്കുന്നവരെ അധികൃതർ ഒഴിപ്പിച്ചു തുടങ്ങി. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇതെന്നും മാറ്റിപ്പാർപ്പിക്കുന്നവർക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുമെന്നും ഖത്തർ ഭരണകൂടം അറിയിച്ചു.
Also Read: നേപ്പാൾ തിരഞ്ഞെടുപ്പ് 2026; പഴയ പ്രതാപികളും ജനറൽ ഇസഡ് തരംഗവും നേർക്കുനേർ
അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ നാവികസേനയുടെ കപ്പൽ അമേരിക്ക തകർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ടോർപിഡോ ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെട്ടു. അമേരിക്കയ്ക്ക് ഭീഷണിയായതിനാലാണ് ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് കപ്പൽ മുക്കിയതെന്ന് അമേരിക്കൻ റിട്ട. ജനറൽ മാർക് കിമ്മിറ്റ് അവകാശപ്പെട്ടു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post കപ്പലിൽ സ്ഫോടനം, എണ്ണച്ചോർച്ച! അമേരിക്കൻ എംബസിക്ക് സമീപമുള്ളവരെ ഒഴിപ്പിക്കുന്നു appeared first on Express Kerala.




