സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. തൃശൂർ പോട്ട – മൂന്ന്പീടിക പാതയിൽ കല്ലേറ്റുംകര വല്ലക്കുന്നിന് സമീപമാണ് സംഭവം.
ചാലക്കുടി ഭാഗത്തുനിന്നും ഇരിഞ്ഞാലക്കുട ഭാഗത്തേയ്ക്ക് പോയിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെയും അതിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


