PUDUKAD-NEWS-PUTHUKAD-NEWS

വീണ്ടും അപകടം, ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ തളിക്കുളം സ്വദേശിയും മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ചന്ദ്രബോസ് മരിച്ചു.

ദേശീയപാതയിൽ വാടാനപ്പള്ളിയിൽ വീണ്ടും വാഹനാപകടം, ഗണേശമംഗലത്തിനടുത്ത് ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.  തളിക്കുളം സ്വദേശിയും മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ്ചന്ദ്രബോസ് (55) ആണ് മരിച്ചത്.
ഗണേശമംഗലം സെൻ്ററിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം, എൻ.എച്ച് നിർമ്മാണക്കമ്പനിയുടെ ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്, ലോറിക്കടയിൽപെട്ടുപോയ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചതായാണ് വിവരം.

Spread the love
See also  ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച ഹർഷനും ധനേഷനും അമലിനും ആദരവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top