PUDUKAD-NEWS-PUTHUKAD-NEWS

മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിന് പുതിയ സ്കൂൾ ബസ്സ്

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടിൽ നിന്നും മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. ഒപ്പം സ്കൂളിന്റെ വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൻ്റെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസവും ഒരുക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂൾ ബസ്സ് വാങ്ങിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, കെ.വി. അജിത്കുമാർ, പി.വി. ശിവകുമാർ, അൽഫോൻസ, വിനീത, ലേഖ, പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇ.ടി. ഷെൽബി, പി.ടി.എ. വൈസ് പ്രസിഡന്റ് വി.എം. അരുൺ, ഒ.എസ്.എ. സെക്രട്ടറി പി.ബി. സത്യൻ, എസ്.എം.സി. ചെയർപേഴ്സൺ ശരണ്യ അനിൽകുമാർ, എം.പി.ടി.എ. പ്രസിഡന്റ് ജിനി രാജേഷ്, സ്കൂൾ ലീഡർ പി.എസ്. ഇഷ ഫാത്തി, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top