PUDUKAD-NEWS-PUTHUKAD-NEWS

മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

പട്ടിക്കാട്: ദേശീയപാതയിലെ മുടിക്കോട് മേൽപ്പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ ഒരു കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപ കടം സംഭവിക്കാൻ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് പീച്ചി പോലീസ് സംഘവും ദേശീയ പാത റിക്കവറി വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണ നടപടികളും സ്വീകരിച്ചു.

The post മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു. appeared first on Thrissur Vartha.

Spread the love
See also  നിർമ്മാണം നിലച്ച് തളിയക്കോണം സ്റ്റേഡിയം : മഴയിൽ മണ്ണും ചെളിയും ഒലിച്ചിറങ്ങിയ വീടുകൾ സന്ദർശിച്ച് ഉണ്ണിയാടൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top