യാത്രക്കാർക്ക് ആശ്വാസം! ടിക്കറ്റ് ബുക്കിങ്ങിൽ ‘ഫ്ലെക്‌സിബിൾ’ ഇളവുകളുമായി ഒമാൻ എയർ

യാത്രക്കാർക്ക് ആശ്വാസം! ടിക്കറ്റ് ബുക്കിങ്ങിൽ ‘ഫ്ലെക്‌സിബിൾ’ ഇളവുകളുമായി ഒമാൻ എയർ

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിമാനയാത്രക്കാർക്ക് യാത്രാ പ്ലാനുകളിൽ മാറ്റം വരുത്താൻ സൗജന്യ സൗകര്യമൊരുക്കി ഒമാൻ എയർ. മാർച്ച് 15 വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് അധിക തുക നൽകാതെ തന്നെ ടിക്കറ്റുകളിൽ മാറ്റം വരുത്താം. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് മാർച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാൻ സാധിക്കും. കൂടാതെ, ടിക്കറ്റിലെ തുക ഉപയോഗിച്ച് ഒമാൻ എയറിന്റെ ഏത് സെക്ടറിലേക്കും ബുക്കിങ് മാറ്റാനുള്ള അവസരവും വിമാനക്കമ്പനി നൽകുന്നുണ്ട്.

യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്കും ഒമാൻ എയർ അനുകൂലമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. മാർച്ച് എട്ടിനോ അതിന് മുമ്പോ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ ലഭിക്കും. പകുതി ഉപയോഗിച്ച ടിക്കറ്റുകൾക്കും നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭ്യമാണ്. ഒമാൻ എയർ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് എടുത്തവർക്ക് അതിലൂടെ തന്നെ മാറ്റങ്ങൾ വരുത്താം. എന്നാൽ ട്രാവൽ ഏജന്റുകൾ വഴി ബുക്ക് ചെയ്തവർ ബന്ധപ്പെട്ട ഏജൻസികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

The post യാത്രക്കാർക്ക് ആശ്വാസം! ടിക്കറ്റ് ബുക്കിങ്ങിൽ ‘ഫ്ലെക്‌സിബിൾ’ ഇളവുകളുമായി ഒമാൻ എയർ appeared first on Express Kerala.

Spread the love
Scroll to Top