ഇറാൻ-ഇസ്രായേല്‍ സംഘർഷത്തിനിടയിലും കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില ഇടിയുകയാണ്. ലാഭമെടുപ്പ് ശക്തമായതും ഡോളർ കരുത്താർജ്ജിച്ചതുമെല്ലാനാണ് വിലയെ സ്വാധീനിച്ചത്.ഇന്നിപ്പോള്‍ രാവിലെ ഇടിഞ്ഞത് കൂടാതെ ഉച്ചയോടെ വീണ്ടും സ്വർണ വില താഴേക്കെത്തി. ഇതോടെ ഇനിയും സ്വർണ വില കൂടുമോ അതോ കുറയുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയിലെത്തിയിരുന്നു. പവൻവില 720 രൂപ താഴ്ന്ന് 1,19,920 രൂപയിലും. ഉച്ചയോടെ ഗ്രാമിന് 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവില്‍ ഗ്രാമിന് 14930 രൂപയാണ് വില. പവൻ വില 1,19,440 രൂപയിലേക്ക് വീണു. രാവിലത്തെ അപേക്ഷിച്ച് ഏകദേശം 480 രൂപയുടെ കുറവ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12330 രൂപയാണ് വില.



