
ഹൈദരാബാദിൽ നടന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹ സൽക്കാരത്തിൽ ശ്രദ്ധാകേന്ദ്രമായി നടൻ രാം ചരൺ. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ, കറുത്ത വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടി വളർത്തി അതീവ ലളിത രൂപത്തിലാണ് താരം എത്തിയത്. ആഡംബരങ്ങൾ നിറഞ്ഞ വേദിയിൽ നഗ്നപാദനായി എത്തിയ രാം ചരണിന്റെ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ശബരിമല സന്ദർശനത്തിനായുള്ള വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ ലളിത വേഷം സ്വീകരിച്ചത്. ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കുടുംബജീവിതത്തിലെ പുതിയ വിശേഷങ്ങളും താരം പങ്കുവെച്ചു. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നതോടെ ഇപ്പോൾ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമായി എന്നും, ജീവിതത്തിലെ സ്ത്രീകളാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നുമാണ് രാം ചരൺ പ്രതികരിച്ചത്.
Also Read:വീണ്ടും ‘രാവണപ്രഭു’ എത്തുന്നു! റീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണെങ്കിൽ, ബുചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെദ്ധി’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് രാം ചരണിന്റേതായി ഒരുങ്ങുന്നത്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
The post ആഡംബര വേദിയിലും വ്രതശുദ്ധി; നഗ്നപാദനായി രാം ചരൺ! വിജയ്-രശ്മിക റിസപ്ഷനിൽ വിസ്മയമായി താരം appeared first on Express Kerala.




