
ചാക്ക ഗവ. ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കിൽ എൻജിനിയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് നിശ്ചിത യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 7-ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചാക്ക ഐടിഐ പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2502612 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
The post ചാക്ക ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; അഭിമുഖം മാർച്ച് 7-ന് appeared first on Express Kerala.




