
മലയാളികളെ പതിറ്റാണ്ടുകളായി ആവേശം കൊള്ളിക്കുന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ സ്റ്റേജ് പെർഫോമൻസുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഏറ്റുമാനൂരിൽ നടന്ന ഗാനമേളയിൽ ഭക്തിഗാനങ്ങൾക്കൊപ്പം തന്റെ ഹിറ്റ് സിനിമാ ഗാനങ്ങളും ആലപിച്ച് യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ പ്രകടനം വലിയ ചർച്ചയായിരുന്നു. പുതിയ കാലത്തെ മ്യൂസിക് ബാൻഡുകൾക്കിടയിലും പഴയ ഹിറ്റ് ഗാനങ്ങൾ കൊണ്ട് പുതുതലമുറയെ ആവേശം കൊള്ളിക്കാൻ എം.ജിക്ക് സാധിക്കുന്നു എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ എം.ജി. ശ്രീകുമാർ തന്റെ പാട്ടിനെ പ്രശംസിച്ചെത്തുന്ന ആരാധകർക്ക് രസകരമായ മറുപടികൾ നൽകാറുണ്ട്. പത്തും ഇരുപതും വർഷം പഴക്കമുള്ള പാട്ടുകൾ പാടിയാണ് ‘അണ്ണൻ’ ഇപ്പോഴത്തെ പിള്ളേരെ കയ്യിലെടുക്കുന്നത് എന്ന കമന്റിന് “നിങ്ങളുടെ സപ്പോർട്ട്” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഒരു സൂപ്പർ സ്റ്റാറിനെപ്പോലെയാണ് അങ്ങയുടെ പെർഫോമൻസ് എന്ന കമന്റിന്, “തട്ടിൽ കയറിയാൽ നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ എല്ലാം സംഭവിക്കും” എന്ന വിനയപൂർവ്വമായ മറുപടിയും അദ്ദേഹം നൽകി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പരിപാടിയെക്കുറിച്ചുള്ള പോസ്റ്റിന് താഴെയും നിരവധി ആരാധകരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
The post ‘ഇപ്പോഴും പിള്ളേരെ കയ്യിലെടുക്കുന്നത് പഴയ പാട്ടുകൾ’; ആരാധകന്റെ കമന്റിന് എം.ജി. ശ്രീകുമാറിന്റെ മാസ് മറുപടി! appeared first on Express Kerala.




