തിയേറ്ററുകളിൽ കൈയടി നേടിയ ‘ജോക്കി’ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ; മലയാളത്തിലും കാണാം

തിയേറ്ററുകളിൽ കൈയടി നേടിയ ‘ജോക്കി’ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ; മലയാളത്തിലും കാണാം

ധുരയുടെ പശ്ചാത്തലത്തിൽ കെടാ സണ്ടൈ (ആട് പോരാട്ടം) പ്രമേയമാക്കി ഒരുങ്ങിയ ‘ജോക്കി’ തിയേറ്ററുകളിലെ വിജയത്തിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. തമിഴിന് പുറമെ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും ചിത്രം ഒടിടിയിൽ ലഭ്യമാണെന്നത് മലയാളി പ്രേക്ഷകർക്കും ആവേശകരമായ വാർത്തയാണ്.

ഡോ. പ്രഗഭാൽ സംവിധാനം ചെയ്ത ഈ ചിത്രം മധുരയുടെ ഗ്രാമീണ സംസ്കാരത്തെയും അവിടുത്തെ മനുഷ്യരുടെ ജീവിതത്തെയും തന്മയത്വത്തോടെയാണ് അവതരിപ്പിക്കുന്നത്. പരമ്പരാഗത കായിക ഇനമായ ആട് പോരാട്ടത്തെ കേന്ദ്രീകരിച്ച് വികസിക്കുന്ന കഥയിൽ യുവൻ കൃഷ്ണ, റിദാൻ കൃഷ്ണ എന്നിവരാണ് നായകന്മാർ. ‘മഡി’ എന്ന ചിത്രത്തിന് ശേഷം ഇവർ വീണ്ടും സംവിധായകനൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അമ്മു അഭിരാമിയാണ് ചിത്രത്തിലെ നായിക. പി.കെ സെവൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Also Read: “എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞിട്ടുണ്ട്, കളിയാക്കുന്നവർക്ക് തുടരാം”; സൈബർ പരിഹാസങ്ങൾക്ക് സ്വാസികയുടെ മാസ് മറുപടി

സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനിൽക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശക്തി ബാലാജിയാണ്. ഉദയകുമാറിന്റെ ഛായാഗ്രഹണവും ശ്രീകാന്തിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു. എം. ആർ. രാജകൃഷ്ണൻ ഓഡിയോഗ്രാഫിയും ജാക്കി പ്രഭു സ്റ്റണ്ട് കൊറിയോഗ്രഫിയും കൈകാര്യം ചെയ്തിരിക്കുന്നു. മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം നാട്ടിൻപുറത്തെ വൈകാരികമായ ജീവിതമുഹൂർത്തങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒടിടിയിൽ മികച്ചൊരു ദൃശ്യവിരുന്നായിരിക്കും.

The post തിയേറ്ററുകളിൽ കൈയടി നേടിയ ‘ജോക്കി’ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ; മലയാളത്തിലും കാണാം appeared first on Express Kerala.

Spread the love
See also  അഖില കേരള ശാസ്താംപ്പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Scroll to Top