വാടാനപ്പള്ളി : ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയും മരിച്ചു. വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷന് തെക്ക് നെല്ലിശ്ശേരി വീട്ടിൽ മാത്യു (89), ഭാര്യ മേരി (85 ) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. ആർമിയിൽ മേജറായി വിരമിച്ച ശേഷം പിന്നീട് വ്യാപാരിയായിരുന്ന മാതൃു ഈ മാസം മൂന്നിനാണ് മരിച്ചത്.
സംസ്കാരം കഴിഞ്ഞ് ബന്ധുകൾ മടങ്ങിയിരുന്നു. ഭർത്താവ് മരിച്ച മനോവിഷമത്തിൽ കഴിഞ്ഞിരുന്ന മേരി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നെഞ്ചുവേദന മൂലം മരിച്ചത്.<br>
ഇരുവരുടേയും നേത്രപടലങ്ങൾ നാലുപേർക്ക് കാഴ്ചയേകാൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.
മക്കൾ: ബെന്നി, ഡ്രെയ്സൻ , ഷോയ്. മരുമക്കൾ: ഷീബ, പ്രസന്ന, ക്രിസ്റ്റി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വാടാനപ്പള്ളി സെൻ്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.


