മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ലപ്പുറം അരീക്കോട് വെള്ളേരിയിൽ മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാൻ തട്ടി മൂന്ന് വയസുകാരൻ മരിച്ചു. ഊര്‍ങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി ഊർങ്ങാട്ടിരിയിലെ സ്വന്തം വീട്ടിൽ നിന്നും വെള്ളേരിയിലുള്ള അമ്മയുടെ വീട്ടിലെത്തിയത്.

മുത്തച്ഛൻ കെ.പി. മുഹമ്മദ് പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വാഹനത്തിനടിയിൽ പെടുകയായിരുന്നു. കുട്ടി വരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്ന മുത്തച്ഛൻ വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പിൻചക്രത്തിനടിയിൽ കുടുങ്ങിയത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

The post മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top