വലപ്പാട് : വലപ്പാട് പുത്തൻപള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് നിവാസികൾക്കായി നൽകുന്ന റമദാൻ കിറ്റുകളുടെ വിതരണോദ്ഘാടനം വെള്ളിയാഴ്ച (06/03/2026) ജുമാ നിസ്കാരത്തിന് ശേഷം നടന്നു. വി.കെ. സുലൈമാൻ ഹാജി വിതരണോദ്ഘാടനം നിർവ്വഹിച്ചു. മഹല്ല് ഖത്തീബ് റഫീഖ് ഖാസിമി ചടങ്ങിൽ നസീഹത്ത് പ്രഭാഷണം നടത്തി.
സാമ്പത്തിക വേർതിരിവുകളില്ലാതെ മഹല്ലിലെ മുഴുവൻ കുടുംബങ്ങളെയും ഒരേപോലെ പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞ രണ്ട് വർഷമായി കമ്മിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ അംഗത്തിൻ്റെയും വീട്ടുമുറ്റത്ത് കിറ്റുകൾ നേരിട്ടെത്തിക്കുന്ന രീതിയാണ് മഹല്ല് കമ്മിറ്റി പിന്തുടരുന്നത്.
ഇതിനു പുറമെ, ഗൾഫാർ മുഹമ്മദാലി സാഹിബ് നൽകിയ 50 പ്രത്യേക കിറ്റുകൾ മഹല്ലിലെ നിരാലംബരായ വിധവകൾക്കും നിർധനർക്കുമായി മുൻവർഷങ്ങളിലെ പോലെ വിതരണം ചെയ്തു. മഹല്ല് ഭാരവാഹികളും മഹല്ല് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.


