PUDUKAD-NEWS-PUTHUKAD-NEWS

ജാതി വിവേചനത്തെ ചെറുക്കാൻ വിദ്യാർഥി രാഷ്ട്രീയം ശക്തിപ്പെടണം : എ ഐ എസ് എഫ്

ഇരിങ്ങാലക്കുട : ജാതി വിവേചനത്തെ ചെറുക്കാൻ വിദ്യാർഥി രാഷ്ട്രീയം ശക്തിപ്പെടണമെന്ന്
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആഹ്വാനം ചെയ്തു.

എഐഎസ്എഫിൻ്റെ ജില്ലാ തല പ്രദേശിക മെമ്പർഷിപ്പ് നവോത്ഥാന പോരാട്ടത്തിൻ്റെ സ്മരണ ഭൂമികയായ ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധിൻ.

ജാതിവിരുദ്ധ നവോത്ഥാന പോരാട്ടങ്ങളുടെ ദീർഘ ചരിത്രമുള്ള സംസ്ഥാനത്ത് അധഃസ്ഥിതരെന്ന് വിലയിരുത്തി വ്യത്യസ്തമായ തലങ്ങളിൽ വിവേചനങ്ങൾ നേരിട്ട ഭൂതകാലത്തെ വീണ്ടും പുതിയ രീതിയിൽ പ്രതിഷ്ഠിക്കാനുള്ള തല്പരകക്ഷികളുടെ ഹിഡൻ അജണ്ടയ്ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും അധിൻ കൂട്ടിച്ചേർത്തു.

എഐഎസ്എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. അഭിറാം അധ്യക്ഷത വഹിച്ചു.

ആദ്യമായി ഭദ്ര എന്ന വിദ്യാർഥിക്ക് മെമ്പർഷിപ്പ് നൽകി.

എഐഎസ്എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ.എ. അഖിലേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അർജുൻ മുരളീധരൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവപ്രിയ, സാനിയ പ്രസാദ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ്, മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  കെ.വി തോമസിനെതിരെ പത്മജ വേണുഗോപാൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top