അനാഥരുടെ ഉന്നമനത്തിനായി 10 കോടി ദിർഹത്തിന്റെ പദ്ധതി; അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും കൈകോർക്കുന്നു

അനാഥരുടെ ഉന്നമനത്തിനായി 10 കോടി ദിർഹത്തിന്റെ പദ്ധതി; അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും കൈകോർക്കുന്നു

അബുദാബി: യുഎഇയിലെ അനാഥരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ടുള്ള ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിക്ക് കരുത്തേകാൻ അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും തമ്മിൽ 10 കോടി ദിർഹത്തിന്റെ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താത്പര്യപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പുതിയ കരാർ പ്രകാരം, അബുദാബി ഔഖാഫ് അനുവദിക്കുന്ന ഭൂമിയിൽ ലുലു ഗ്രൂപ്പ് വിവിധ റീട്ടെയ്ൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഈ സംരംഭങ്ങളിൽ നിന്നുള്ള വരുമാനം പൂർണ്ണമായും മദർ ഓഫ് ദി നേഷൻ എൻഡോവ്‌മെന്റ് ഫണ്ടിലേക്ക് കൈമാറും. പ്രൊഫഷണൽ നിക്ഷേപങ്ങളിലൂടെയും പ്രവർത്തന മികവിലൂടെയും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിലൂടെ അനാഥരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വലിയൊരു തുക കണ്ടെത്താൻ കഴിയുമെന്ന് ഔഖാഫ് അബുദാബി ഡയറക്ടർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം വ്യക്തമാക്കി.

Also Read: ‘കണക്കുകൂട്ടലുകൾ പിഴയ്ക്കരുത്’; ഇറാനു മുന്നറിയിപ്പുമായി സൗദി, ഗൾഫിലുടനീളം അതീവ ജാഗ്രത

നേരത്തെ റമദാൻ മാസത്തിൽ ഈ പദ്ധതിക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹത്തിന്റെ (ഏകദേശം 371 കോടി രൂപ) സഹായം നൽകിയിരുന്നു. അതിനു പുറമെയാണ് ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം ഉറപ്പാക്കുന്ന ഈ പുതിയ പദ്ധതിയിൽ ലുലു പങ്കാളികളാകുന്നത്. രാജ്യത്തിന്റെ സുപ്രധാനമായ സാമൂഹിക പദ്ധതികളിൽ സ്വകാര്യമേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും, അനാഥരുടെ ഭാവി സുരക്ഷിതമാക്കുന്ന ഇത്തരം സംരംഭങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എം.എ. യൂസഫലി പറഞ്ഞു.

അബുദാബിയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഔഖാഫ് അബുദാബി ചെയർമാൻ അബ്ദുൾ ഹമീദ് മുഹമ്മദ് സയീദ്, എർത്ത് സായിദ് ഫിലാന്ത്രോപ്പീസ് സെക്രട്ടറി ജനറൽ ഡോ. മുഖീർ ഖാമിസ് അൽ ഖയിലി, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഔഖാഫ് അബുദാബി ഡയറക്ടർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ എന്നിവർ കരാറിൽ ഒപ്പുവച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത മാനുഷിക മൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പാത പിന്തുടരുന്നതാണ് ഈ പദ്ധതി. അബുദാബി ഔഖാഫിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ സംരംഭം, സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിപുലമായ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post അനാഥരുടെ ഉന്നമനത്തിനായി 10 കോടി ദിർഹത്തിന്റെ പദ്ധതി; അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും കൈകോർക്കുന്നു appeared first on Express Kerala.

Spread the love
See also  ഇറാഖ് സമുദ്രാതിർത്തിയിൽ അമേരിക്കൻ കപ്പലിന് നേരെ ഇറാൻ്റെ ചാവേർ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സൂചന

New Report

Close