
റോയൽ എൻഫീൽഡിന്റെ ജനപ്രിയ 450 സിസി മോഡലായ ഗറില്ല 450-ന്റെ പുത്തൻ പതിപ്പ് വിപണിയിലെത്താനൊരുങ്ങുന്നു. 2024-ൽ പുറത്തിറങ്ങിയ ഈ മോട്ടോർസൈക്കിളിന്റെ ആദ്യ പ്രധാന അപ്‌ഡേറ്റാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. 2026 മാർച്ച് അവസാനത്തോടെ പരിഷ്കരിച്ച ഗറില്ല 450 നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ മാറ്റങ്ങളെക്കുറിച്ച് റോയൽ എൻഫീൽഡ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, റൈഡർമാരുടെ സുഖസൗകര്യങ്ങൾക്കും ബൈക്കിന്റെ നിയന്ത്രണത്തിനും മുൻഗണന നൽകുന്ന പരിഷ്കാരങ്ങളാകും ഇതിലുണ്ടാകുക. ഹണ്ടർ 350-ന്റെ പുതിയ പതിപ്പിൽ വരുത്തിയ മാറ്റങ്ങൾക്ക് സമാനമായി, ഗിയർബോക്സിൽ ചില സാങ്കേതികമായ മിനുക്കുപണികൾ ഗറില്ലയിലും പ്രതീക്ഷിക്കാം. ഇത് കൂടുതൽ സുഗമമായ റൈഡിംഗ് അനുഭവം നൽകാൻ സഹായിക്കും.
Also Read: ചൈനയ്ക്കും ഇന്ത്യയ്ക്കും വെല്ലുവിളി! പശ്ചിമേഷ്യയിലേക്കുള്ള വാഹന കയറ്റുമതി പ്രതിസന്ധിയിൽ
നിലവിൽ ആറ് ആകർഷകമായ നിറങ്ങളിൽ ലഭ്യമായ ഗറില്ലയ്ക്ക് കൂടുതൽ പുതിയ കളർ ഓപ്ഷനുകൾ നൽകി രൂപഭംഗി വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഹിമാലയൻ 450-ന് കരുത്ത് പകരുന്ന അതേ 452 സിസി ലിക്വിഡ്-കൂൾഡ് ഷെർപ്പ എഞ്ചിൻ തന്നെയാണ് പുതിയ പതിപ്പിലും ഉണ്ടാവുക. 40 കുതിരശക്തിയും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ, ആറ് സ്പീഡ് ഗിയർബോക്സ്, റൈഡ്-ബൈ-വയർ സിസ്റ്റം, രണ്ട് റൈഡിംഗ് മോഡുകൾ എന്നിവയോടൊപ്പമാണ് വരുന്നത്. നിലവിൽ 2.56 ലക്ഷം രൂപ മുതലാണ് ഗറില്ല 450-ന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
The post പുത്തൻ ഭാവത്തിൽ ഗറില്ല 450; റോയൽ എൻഫീൽഡിന്റെ വമ്പൻ അപ്‌ഡേറ്റ് ഉടൻ, തീയതി പുറത്ത്! appeared first on Express Kerala.



