
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ നാവികസേന സുരക്ഷയൊരുക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ. “അമേരിക്കൻ നാവികസേനയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്” എന്ന് ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനി വെല്ലുവിളിച്ചു.
ഇത്തരമൊരു സാഹസത്തിന് മുതിരും മുൻപ് മുൻകാല ചരിത്രം ഓർക്കുന്നത് നന്നാവുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. 1987-ൽ അമേരിക്കൻ സൂപ്പർ ടാങ്കറായ ‘ബ്രിഡ്ജ്‌ടൺ’ കത്തിയതും, അടുത്തിടെ ഇറാൻ ലക്ഷ്യമിട്ട എണ്ണക്കപ്പലുകളുടെ ഗതിയും അമേരിക്കക്കാർ മറക്കരുതെന്ന് നൈനി ഓർമ്മിപ്പിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളെ മറികടക്കാൻ നാവികസേനയെ അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇറാനെ ചൊടിപ്പിച്ചത്.
Also Read:സൗദിക്ക് നേരെ ഇറാൻ ആക്രമണം; പ്രതിരോധ കരാർ സജീവമാക്കി പാകിസ്ഥാൻ! പശ്ചിമേഷ്യ യുദ്ധമുനമ്പിൽ
അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വാണിജ്യ കപ്പലുകൾക്ക് ഉടൻ തന്നെ നാവികസേനയുടെ അകമ്പടി നൽകി തുടങ്ങുമെന്ന് അദ്ദേഹം പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ തുറന്ന വെല്ലുവിളി. നിലവിൽ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയെയും വൻതോതിൽ ബാധിച്ചിരിക്കുകയാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ‘നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു’; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് കടലിടുക്കിൽ പോര് മുറുകുന്നു appeared first on Express Kerala.



