ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി നടൻ വിജയുടെ തമിഴക വെട്രി കഴകം. പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന വിപുലമായ ക്ഷേമപദ്ധതികളാണ് വിജയ് പുറത്തുവിട്ടത്. വിദ്യാഭ്യാസം, കുടുംബം, വനിതാ സുരക്ഷ എന്നീ മേഖലകൾക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് വിജയ് വ്യക്തമാക്കി.
60 വയസ്സിന് താഴെയുള്ള ഗൃഹനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം ധനസഹായം നൽകും. വിവാഹിതരാകുന്ന യുവതികൾക്ക് ഒരു സഹോദരന്റെ വകയായി 8 ഗ്രാം സ്വർണ്ണവും സാരിയും നൽകും. ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി ലഭ്യമാക്കും. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സുരക്ഷയ്ക്കായി പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കും. ഈ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിജയ് നേരിട്ട് വിലയിരുത്തുമെന്നും വിജയ് പറഞ്ഞു.
The post “സഹോദരന്റെ കൈനീട്ടം”; വിവാഹത്തിന് ഒരു പവൻ സ്വർണ്ണവും സാരിയും, വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് appeared first on Express Kerala.




