“ആ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട”; വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണവുമായി വിജയ്

“ആ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട”; വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണവുമായി വിജയ്

ചെന്നൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലച്ച വിവാഹമോചന വാർത്തകളിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പാർട്ടിയുടെ വനിതാ ദിനാഘോഷ വേദിയിലാണ് വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് താരം മനസ്സ് തുറന്നത്.

“ഇപ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടല്ലോ? അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങളിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ഹൃദയം വേദനിക്കാൻ മാത്രം ഈ കാര്യത്തിന് പ്രാധാന്യമില്ല” എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.വിജയ്‌യുടെ ഈ വൈകാരികമായ വാക്കുകളെ വലിയ കൈയടികളോടെയാണ് വേദിയിലുണ്ടായിരുന്ന സ്ത്രീകൾ സ്വീകരിച്ചത്.

Also Read: “സഹോദരന്റെ കൈനീട്ടം”; വിവാഹത്തിന് ഒരു പവൻ സ്വർണ്ണവും സാരിയും, വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

ഫെബ്രുവരി 27-നാണ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം ചെങ്കൽപെട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്ത വിവരം പുറത്തുവരുന്നത്. വിജയ്ക്ക് മറ്റൊരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ വിജയ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും, ഇത് അവസാനിപ്പിക്കാമെന്ന് താരം നൽകിയ വാക്ക് പാലിച്ചില്ലെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നടി തൃഷയുമായാണ് വിജയ്‌യുടെ പേര് ചേർത്ത് പ്രചരണങ്ങൾ ഇപ്പോൾ നടക്കുന്നത്. ഇരുവരും അടുത്തിടെ ഒരു പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

The post “ആ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട”; വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണവുമായി വിജയ് appeared first on Express Kerala.

Spread the love
Scroll to Top