loader image
അഹമ്മദാബാദിൽ നീലക്കടലിരമ്പും; ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം

അഹമ്മദാബാദിൽ നീലക്കടലിരമ്പും; ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന സുദിനം. ഐസിസി 2026 പുരുഷ ടി20 ലോകകപ്പ് കിരീടം ആര് ചൂടുമെന്നറിയാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ന് സാക്ഷിയാകും. കലാശപ്പോരാട്ടത്തിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യയും മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസീലൻഡും തമ്മിലാണ് പോരാട്ടം. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും.

ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ എട്ട് മത്സരങ്ങളിൽ ഏഴിലും ജയിച്ചാണ് ഫൈനലിലെത്തിയത്. ഓപ്പണിങ്ങിൽ മലയാളി താരം സഞ്ജു സാംസൺ നൽകുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ പ്രധാന ആയുധം. നാല് മത്സരങ്ങളിൽ നിന്ന് 201.73 സ്‌ട്രൈക്ക് റേറ്റിൽ 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ബോളിങ്ങിൽ പത്ത് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും മിന്നും ഫോമിലാണ്. എന്നാൽ ആറാം ബൗളറുടെ അഭാവം ഇന്ത്യയ്ക്ക് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Also Read: കിവീസ് ചക്രവ്യൂഹം ഭേദിക്കാൻ അശ്വിൻ തന്ത്രം; ദുബെയും സഞ്ജുവും ഇന്ത്യയുടെ ഭാഗ്യതാരങ്ങളാകുമോ?

എട്ട് മത്സരങ്ങളിൽ അഞ്ച് ജയവുമായി ഫൈനലിലെത്തിയ ന്യൂസീലൻഡ് പതറാത്ത പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ്. 289 റൺസുമായി ബാറ്റിങ്ങിൽ ഫിൻ അലനും ബൗളിങ്ങിൽ 11 വിക്കറ്റുമായി രചിൻ രവീന്ദ്രയും കിവീസ് നിരയിൽ കരുത്തുറ്റ സാന്നിധ്യമാണ്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസീലൻഡിനെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല എന്ന കണക്ക് കിവീസിന് ആത്മവിശ്വാസം നൽകുന്നു.

See also  ‘എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് നന്ദി’; ലോകകപ്പ് ഹീറോ സഞ്ജു സാംസണിന്റെ വൈകാരികമായ കുറിപ്പ് വൈറൽ

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേ മൈതാനത്ത് വെച്ചുണ്ടായ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം ഇന്ത്യൻ ആരാധകരെക്കൊണ്ട് നിറയുമെന്നുറപ്പാണ്.

The post അഹമ്മദാബാദിൽ നീലക്കടലിരമ്പും; ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം appeared first on Express Kerala.

Spread the love

New Report

Close