‘ഞങ്ങൾ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണോ?’; രാഷ്ട്രപതിക്ക് മറുപടിയുമാ മമത ബാനർജി

‘ഞങ്ങൾ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണോ?’; രാഷ്ട്രപതിക്ക് മറുപടിയുമാ മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ തനിക്ക് ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരമുള്ള സ്വീകരണം ലഭിച്ചില്ലെന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രപതിയുടെ പരാമർശങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ രാഷ്ട്രപതി പദവി ദുരുപയോഗം ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്നും മമത പറഞ്ഞു.

വര്‍ഷത്തിലൊരിക്കലാണ് സംസ്ഥാനം സന്ദര്‍ശിക്കുന്നതെങ്കില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് സമയത്തെ തുടർച്ചയായ സന്ദർശനങ്ങളിൽ എപ്പോഴും രാഷ്ട്രപതിയെ പിന്തുടരാൻ തനിക്ക് കഴിയില്ലെന്നും. എപ്പോഴും ഞങ്ങള്‍ നിങ്ങളെ പിന്തുടരണമോ? എന്നും മമത ചോദിച്ചു. രാഷ്ട്രപതി പദവിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് രാഷ്ട്രപതി പ്രവർത്തിക്കുന്നതെന്ന് മമത ആരോപിച്ചു.

Also Read: “ഇത് ലജ്ജാകരം, എല്ലാ പരിധികളും ലംഘിച്ചു”; രാഷ്ട്രപതിയെ സ്വീകരിക്കാൻ മമതയെത്താത്തതിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി

സിലിഗുരിയിൽ നടന്ന ഗോത്രവർഗ്ഗ സംഗമത്തിൽ മുഖ്യമന്ത്രിയോ ഗവർണറോ പങ്കെടുക്കാത്തതിനെ രാഷ്ട്രപതി ചോദ്യം ചെയ്തിരുന്നു. മമതയ്ക്ക് തന്നോട് എന്താണ് ദേഷ്യമെന്നും ഗോത്രവർഗ്ഗക്കാരുടെ പുരോഗതി ചിലർക്ക് ഇഷ്ടമാകാത്തതാണോ വേദി മാറ്റാൻ കാരണമെന്നും രാഷ്ട്രപതി ചോദിച്ചിരുന്നു. സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയത്. സ്ഥലപരിമിതി മൂലം പ്രാദേശിക ഭരണകൂടം പരിപാടിയുടെ വേദി മാറ്റിയെങ്കിലും, ആദ്യം നിശ്ചയിച്ച സ്ഥലത്ത് ലക്ഷക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഈ പ്രസംഗത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് രാഷ്ട്രീയ തർക്കം രൂക്ഷമായത്.

The post ‘ഞങ്ങൾ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണോ?’; രാഷ്ട്രപതിക്ക് മറുപടിയുമാ മമത ബാനർജി appeared first on Express Kerala.

Spread the love
Scroll to Top