ജനങ്ങൾക്ക് ആശ്വാസം! പെട്രോൾ, ഡീസൽ വില തൽക്കാലം കൂടില്ലെന്ന് കേന്ദ്ര സർക്കാർ

ജനങ്ങൾക്ക് ആശ്വാസം! പെട്രോൾ, ഡീസൽ വില തൽക്കാലം കൂടില്ലെന്ന് കേന്ദ്ര സർക്കാർ

ഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ഇന്ധനവില കൂടിയേക്കുമെന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ ഈ ആശ്വാസകരമായ തീരുമാനം. ദേശീയ താൽപര്യം മുൻനിർത്തി കുറഞ്ഞ നിരക്കിൽ എവിടെനിന്ന് ഇന്ധനം ലഭ്യമായാലും അത് ശേഖരിക്കുമെന്നും, ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എൽ.എൻ.ജി വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ അറിയിച്ചു.

രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയൊരു പങ്കും റഷ്യയിൽ നിന്നാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിൽ റഷ്യൻ ഇറക്കുമതിയിൽ 20 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. കൂടാതെ, സൗദി അറേബ്യയിലെ യൻബുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് ഓയിൽ ബുക്ക് ചെയ്തിട്ടുമുണ്ട്. ഇന്ധനലഭ്യത ഉറപ്പുവരുത്തി വിപണിയിലെ വിലക്കയറ്റം തടയാനുള്ള നീക്കങ്ങളാണ് കേന്ദ്രം ഇപ്പോൾ നടത്തുന്നത്.

The post ജനങ്ങൾക്ക് ആശ്വാസം! പെട്രോൾ, ഡീസൽ വില തൽക്കാലം കൂടില്ലെന്ന് കേന്ദ്ര സർക്കാർ appeared first on Express Kerala.

Spread the love
See also  ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച ‘പുഷ്പകാലവുമായി’ ഡെത്ത് വാലി

New Report

Close