
കഠിനമായ വേനൽചൂടിൽ തളരുന്ന ശരീരത്തിന് പെട്ടെന്ന് കുളിർമയും ഊർജ്ജവും നൽകാൻ കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘കണ്ണൂർ കോക്ടെയിൽ’ മികച്ചൊരു തിരഞ്ഞെടുപ്പാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം അതിന്റെ സവിശേഷമായ രുചി കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
സാധനങ്ങൾ
ക്യാരറ്റ്: 2 (വേവിച്ചത്)
പപ്പായ: ക്യാരറ്റിന്റെ അതേ അളവിൽ
കട്ടപ്പാൽ: 1/2 ലിറ്റർ
ഐസ്ക്രീം: 2 സ്കൂപ്പ്
പഞ്ചസാര: ആവശ്യത്തിന്
കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ, പൊടിച്ച കട്ടപ്പാൽ, ഐസ്ക്രീം, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർക്കുക. ഇതെല്ലാം നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം. പാനീയം വിളമ്പുന്ന സമയത്ത് മാത്രമേ മുകളിൽ കോൺഫ്ലേക്സ്, കശുവണ്ടി, മുന്തിരി, അനാർ എന്നിവ ചേർക്കാവൂ. അവസാനമായി ഇതിനു മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി ഇട്ട് കഴിച്ചാൽ ശരീരവും മനസും ഒരുപോലെ തണുക്കും.
The post വേനൽചൂടിനെ തോൽപ്പിക്കാൻ കണ്ണൂരിന്റെ സ്വന്തം ‘കണ്ണൂർ കോക്ടെയിൽ’; റെസിപ്പി ഇതാ..! appeared first on Express Kerala.



