loader image

മതിലകത്ത് സ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മതിലകം : കൂളിമുട്ടം നെടുമ്പറമ്പ് സ്വദേശി മുടവൻപറമ്പിൽ അബ്ദുൽ ജബ്ബാറിൻ്റെ മകൻ മുഹമ്മദ് യാസീൻ (17) ആണ് മരിച്ചത്. പെരിഞ്ഞനം ആർഎം വിഎച്ച്എസ് സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെ ബാത്ത്റൂമിലാണ് കുട്ടിയെ അവശനിലയിൽ കണ്ടത്.
ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം നടത്തും.

Spread the love
See also  ചേനം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ രക്തശാലി നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close