loader image
രാജസ്ഥാനിൽ ക്രൂരത! അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് മുറിച്ചെടുത്ത് മരുമകൻ; അറുത്ത ഭാഗവുമായി പ്രതി കടന്നുകളഞ്ഞു

രാജസ്ഥാനിൽ ക്രൂരത! അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് മുറിച്ചെടുത്ത് മരുമകൻ; അറുത്ത ഭാഗവുമായി പ്രതി കടന്നുകളഞ്ഞു

ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ കുടുംബ വഴക്കിനെത്തുടർന്ന് അമ്മായിയമ്മയ്ക്ക് നേരെ മരുമകന്റെ അതിക്രൂരമായ ആക്രമണം. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സോഹൻലാൽ എന്നയാൾ തന്റെ അമ്മായിയമ്മയായ കെയ്‌ലി ദേവിയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തത്. ആക്രമണത്തിന് ശേഷം മുറിച്ചുമാറ്റിയ ഭാഗവുമായി പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കെയ്‌ലി ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി മെഹ്സാനയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആറ് വർഷം മുൻപായിരുന്നു സോഹൻലാലും കെയ്‌ലി ദേവിയുടെ മകൾ സരിതയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സരിത. പ്രശ്നപരിഹാരത്തിനായി സമുദായ പഞ്ചായത്തുകൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ കുടുംബം തകരാൻ കാരണം അമ്മായിയമ്മയാണെന്നും അവർ ഭാര്യയെ തനിക്കെതിരെ തിരിക്കുകയാണെന്നും സോഹൻലാൽ വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു.

Also Read: കർണാടകയിൽ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥി സഹപാഠിയെ അടിച്ചുകൊന്നു! ആറുപേർക്ക് പരിക്ക്

തർക്കം രൂക്ഷമായതോടെ സോഹൻലാലിനെതിരെ പരാതി നൽകാൻ കെയ്‌ലി ദേവി സർവാന പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സോഹൻലാൽ ഇവരെ തടഞ്ഞുനിർത്തി ആക്രമിച്ചത്. കത്രിക ഉപയോഗിച്ച് മൂക്ക് അറുത്തെടുത്ത ശേഷം പ്രതി ഓടിപ്പോകുകയായിരുന്നുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

See also  ‘അനുഭവിക്കുന്നത് ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചതിന്റെ ഫലം’; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

The post രാജസ്ഥാനിൽ ക്രൂരത! അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് മുറിച്ചെടുത്ത് മരുമകൻ; അറുത്ത ഭാഗവുമായി പ്രതി കടന്നുകളഞ്ഞു appeared first on Express Kerala.

Spread the love

New Report

Close