loader image
ലോകകിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജുവിനും ടീമിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

ലോകകിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജുവിനും ടീമിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

2026 ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം ചൂടിയ ഇന്ത്യൻ ടീമിനും ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചു. സ്വന്തം മണ്ണിൽ നടന്ന ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ മികച്ച സ്ഥിരത പുലർത്തിയ സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലായി മാറിയെന്നും പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫൈനലിലെ നിർണ്ണായക പ്രകടനവും പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതിയും സഞ്ജുവിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്വീകരണം നൽകുമെന്ന് സി.പി.ഐ.എം നേതാവ് എം.എ. ബേബി അറിയിച്ചു.

Also Read:അഹമ്മദാബാദിൽ ഇന്ത്യൻ ഗർജ്ജനം; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ വീണ്ടും ലോകചാമ്പ്യന്മാർ!

തിരുവനന്തപുരത്തെ സഞ്ജുവിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു വെറുമൊരു കായിക പ്രതിഭ മാത്രമല്ല, ഉന്നതമായ കായിക സംസ്കാരത്തിന്റെ ഉടമ കൂടിയാണെന്നും പ്രതിഭകളെ തഴയുന്ന രീതികളെ അതിജീവിച്ചാണ് അദ്ദേഹം ഈ ഔന്നത്യത്തിലെത്തിയതെന്നും എം.എ. ബേബി പറഞ്ഞു. സഞ്ജുവിനെ മികച്ച മനുഷ്യനാക്കി വളർത്തിയെടുക്കുന്നതിൽ പിതാവ് സാംസൺ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രിയും കായിക മന്ത്രിയും ചർച്ച ചെയ്ത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

See also  ഇറാൻ യുദ്ധം ഉടൻ അവസാനിച്ചേക്കാം; എണ്ണ വിതരണം തടസ്സപ്പെടുത്തിയാൽ തിരിച്ചടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

The post ലോകകിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജുവിനും ടീമിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം appeared first on Express Kerala.

Spread the love

New Report

Close