loader image
ഈ അവസ്ഥയ്ക്ക് കാരണം സി.പി.എം നേതൃത്വം, പി ശശി, പി.കെ ശശി, എ.കെ ശശീന്ദ്രൻ… തുടർച്ചയാണ് ഗണേശൻ!

ഈ അവസ്ഥയ്ക്ക് കാരണം സി.പി.എം നേതൃത്വം, പി ശശി, പി.കെ ശശി, എ.കെ ശശീന്ദ്രൻ… തുടർച്ചയാണ് ഗണേശൻ!

ണേഷ് കുമാർ നല്ലൊരു മന്ത്രി ആണെങ്കിലും, നല്ലൊരു ഭർത്താവല്ല എന്നതാണ് യാഥാർത്ഥ്യം. ഈ കെ ബി ​ഗണേഷ്കുമാർ മന്ത്രി ആയിരിക്കെ തന്നെയാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന് പ്രതിസന്ധി ഉണ്ടായിക്കിയിരുന്നത്. അന്ന് അദ്ദേഹത്തിന് എതിരെ ഉയർന്ന് വന്നിരുന്നതും സ്ത്രീ വിഷയം തന്നെയാണ്. അതിൻ്റെ മറ്റൊരു ആവർത്തനമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

കെ.ബി ഗണേഷ് കുമാർ ഇപ്പോൾ സിനിമാ നടനോ സീരിയൽ നടനോ അല്ല. കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ മന്ത്രിയാണ്. ആ പദവിയോട് ഒരു അന്തസ്സ് കാണിക്കേണ്ടതുണ്ട്. തീർച്ചയായും ഒരു മന്ത്രിക്ക് നിരക്കാത്ത പ്രവർത്തിയാണ് ഗണേഷ് കുമാറിൻ്റെ അടുത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ ബിന്ദു മേനോൻ്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത്. ഗണേഷ് കുമാർ പറയുന്നതു പോലെ കേവലം പ്രണയമായി മാത്രം ചിത്രീകരിച്ച് ഈ സംഭവത്തെ ചെറുതാക്കി കാണാൻ എന്തായാലും സാധിക്കുകയില്ല.

വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും, ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നുമാണ് ഭാര്യ വെളിപ്പെടുത്തിയിരിക്കുന്നത്. തൽക്കാലം ഈ വാക്കുകളെ വിശ്വസിക്കാനേ നമുക്ക് കഴിയൂ.

തെളിവുകൾ…. അതായത് ഫോട്ടോകൾ തൻ്റെ മൊബൈലിൽ ഉണ്ടെന്നാണ് ഗണേഷ് കുമാറിൻ്റെ ഭാര്യ ബുന്ദുമേനോൻ വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ​ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്ന് പറഞ്ഞാണ് നടന്ന സംഭവങ്ങൾ അവർ വിളിച്ച് പറഞ്ഞിരിക്കുന്നത്.

” മുൻ ഡിജിപി ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും പറഞ്ഞ ബിന്ദു മേനോൻ, പൊലീസ് സഹായം കിട്ടിയില്ലന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്. ഫോട്ടോ എടുത്ത് പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടയുകയും ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു എന്നു മാത്രമല്ല, വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു കളഞ്ഞതായും അവർ പറയുന്നുണ്ട്. പൊലീസിനെ വിളിച്ചതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി വിടുകയായിരുന്നു എന്ന് പറഞ്ഞതും, ഗണേഷ് കുമാറിൻ്റെ ഭാര്യയാണ്. അവർ മുഖ്യമന്ത്രിയുടെ മകളോടും ഈ വിവരം വിളിച്ച് പറഞ്ഞിരുന്നു എന്നതിനാൽ ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി ഇതിനകം തന്നെ വിശദീകരണം തേടിയിരിക്കാനും സാധ്യതയുണ്ട്.

See also  ഒറ്റയ്ക്കല്ല, കൂട്ടായാണ് കളി; ഭീമൻ നക്ഷത്രങ്ങളുടെ രഹസ്യം പുറത്തുവിട്ട് നാസ

Also Read: നിശബ്ദത ഭേദിച്ച ആ ആദ്യത്തെ ശബ്ദം; വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ടായ കാലം!

നിയമനടപടിക്ക് ഇല്ലന്ന് ഒരു ചാനലിനോട് നടത്തിയ പ്രതികരണത്തിൽ ഗണേഷ് കുമാറിൻ്റെ ഭാര്യ പറഞ്ഞിട്ടുണ്ടെങ്കിലും ആ നിലപാടിൽ അവർ ഉറച്ച് നിൽക്കുമോ എന്നത് ഉറപ്പിച്ച് പറയാൻ പറ്റില്ല. പരാതി നൽകിയാലും ഇല്ലങ്കിലും നിയമത്തിൻ്റെ മുന്നിൽ ഇത് ഗൗരവമായ ഒരു കേസായി മാറുമോ എന്നതിൽ സംശയമുണ്ട്. കാരണം മന്ത്രിയായാലും വ്യക്തി ആയാലും പരസ്പര സമ്മതത്തോടെ ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ ഏർപ്പെട്ടാൽ അതിനെതിരെ കേസെടുക്കാൻ പൊലീസിന് വകുപ്പില്ല. എന്നാൽ, ഗാർഹിക പീഡനതിന് ഭാര്യ കേസ് കൊടുത്താൽ ഗണേഷ് കുമാർ കുടുങ്ങും. എങ്കിലും അതൊരു കുടുംബ വഴക്ക് കേസായാണ് മാറുക. അതെല്ലെങ്കിൽ, ഗണേഷ് കുമാറിന് ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഭർത്താവുണ്ടെങ്കിൽ അയാൾ പരാതി കൊടുത്താലും കേസെടുക്കാൻ പൊലീസിന് കഴിയും. ഇക്കാര്യങ്ങളിൽ എല്ലാം പൊലീസ് ഉന്നതരും മുഖ്യമന്ത്രിയുടെ ഓഫീസും എടുക്കുന്ന തീരുമാനമാണ് നിർണ്ണായകമാകുക.

പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തലിന് എതിരായി സർക്കാർ കർശന നടപടി സ്വീകരിച്ച സാഹചര്യത്തിൽ, സ്വന്തം മന്ത്രിസഭയിലെ മന്ത്രിക്ക് എതിരെ നടപടി സ്വീകരിച്ചില്ലങ്കിൽ അത് ഇടതുപക്ഷത്തിനെ ആകെയാണ് പ്രതിരോധത്തിലാക്കുക. “അവൾക്കൊപ്പം…സ്ത്രീപക്ഷ സർക്കാർ… എന്നൊക്കെ പറയുന്ന ഇടതുപക്ഷത്തിൻ്റെ വാദം തന്നെ പൊളിക്കുന്ന ഏർപ്പാടാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഗണേഷ് കുമാർ നടത്തിയിരിക്കുന്നത്. ഇനി എങ്ങനെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയം ഇടതുപക്ഷത്തിന് ഉയർത്താൻ പറ്റുക ? അത്തരം പ്രചരണം ഇനി ക്ലെച്ച് പിടിക്കാൻ സാധ്യത ഇല്ലന്നു തന്നെയാണ് എൻ്റെ വിലയിരുത്തൽ.

ഈ കേസിനെ രാഹുൽ മാങ്കൂട്ടത്തിൽ കേസ് പോലെ താരതമ്യം ചെയ്യാൻ പറ്റില്ലങ്കിലും ജനപ്രതിനിധികൾ എന്ന നിലയിൽ കാണിക്കേണ്ട സാമാന്യ മര്യാദയും മൂല്യങ്ങളും കാത്ത് സൂക്ഷിക്കുന്നതിൽ അവർ രണ്ട് പേരും ഒരു പോലെ പരാജയപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തെറ്റിൻ്റെ വ്യാപ്തി മാത്രം ചർച്ച ചെയ്തിട്ട് ഒരുകാര്യമില്ല.

കോൺഗ്രസ്സിനെ പോലെയല്ല ഇടതുപക്ഷം എന്ന് പറയുന്നത്. അവിടെ ഇത്തരം ആരോപണം ഉയർന്നാൽ, നടപടിയും അന്വേഷണവും ഒക്കെ സ്വാഭാവികമായും നടക്കാറുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എൻ്റെ അഭിപ്രായത്തിൽ, അടുത്ത കാലത്തായി ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ വലിയ വീഴ്ചപറ്റിയിട്ടുണ്ട്.

Also Read: കിരീടം വീണു, പകരം വന്നത് ‘ദൈവത്തിന്റെ പ്രതിപുരുഷനോ’? ഇറാന്റെ വിധി മാറ്റിയെഴുതിയ ആ ദിവസങ്ങൾ…

See also  ദുബായ് Vs സിംഗപ്പൂർ: ആസ്തികൾ കടൽ കടക്കുന്നു; വമ്പൻ ബിസിനസ് ഗ്രൂപ്പുകളുടെ നീക്കത്തിന് പിന്നിൽ എന്ത് ?

ഒന്നാം പിണറായി സർക്കാറിൽ മന്ത്രി ആയിരിക്കെ സ്ത്രീ വിഷയത്തിൽപ്പെട്ട് രാജിവയ്ക്കേണ്ടി വന്ന എൻസിപി നേതാവ് എ.കെ ശശീന്ദ്രന് വീണ്ടും സീറ്റ് നൽകി മത്സരിപ്പിച്ച് വിജയിപ്പിച്ച് മന്ത്രിയാക്കിയത് പിണറായി വിജയനും സി.പിഎമ്മിനും പറ്റിയ ആദ്യ തെറ്റാണ്. ഈ മന്ത്രി അടുത്ത കാലത്ത് ഒരു വനിതാ ഫോറസ്റ്റ് ഓഫസറുമായി ബന്ധപ്പെട്ട വിവാദത്തിലും ഉൾപ്പെട്ടതായാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ഇതു സംബന്ധമായി ഇൻ്റലിജൻസ് റിപ്പോർട്ട് വരെ ഉണ്ട് എന്നാണ് കേൾക്കുന്നത്.

ഇത് ഘടക കക്ഷിയുടെ കാര്യമാണെങ്കിൽ ഇനി സി.പി.എമ്മിലെ ചില കാര്യങ്ങൾ പറയാം. പാലക്കാട്ടെ പ്രധാന സി.പി.എം നേതാവും എം.എൽ.എയും ആയിരുന്ന പി.കെ ശശിക്ക് എതിരെ മുൻപ് പരാതി നൽകിയിരുന്നത് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ വനിതാ നേതാവായിരുന്നു. അന്ന് പാർട്ടിയിൽ നിന്നും പി.കെ ശശിയെ സി.പി.എം പുറത്താക്കിയിരുന്നു എങ്കിൽ, ഇന്ന് പാലക്കാട്ട്, സി.പി.എമ്മിനെ വെല്ലുവിളിക്കുന്ന രൂപത്തിലേക്ക് ശശി എത്തില്ലായിരുന്നു എന്നതും ഒരു വസ്തുതയാണ്.

അതുപോലെ തന്നെ, സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂർ ജില്ലാ സെകട്ടറിയുമായിരുന്ന പി ശശിക്ക് എതിരെ പാർട്ടിയിൽ പരാതി നൽകിയിരുന്നത് കണ്ണൂരിലെ പ്രമുഖ ഡി.വൈ.എഫ്.ഐ വനിതാ നേതാവായിരുന്നു. അന്ന് പാർട്ടി നടപടിക്ക് വിധേയനായ ശശിയെ, പിന്നീട് സകല മാനദണ്ഡങ്ങളും ലംഘിച്ചാണ് സി.പി.എം സംസ്ഥാന കമ്മറ്റിയിലേക്ക് ശരവേഗത്തിൽ എടുത്തിരുന്നത്. അത് മാത്രമല്ല, അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി പിന്നീട് നിയമിക്കുകയും ചെയ്തു. ഇങ്ങനെ വൃത്തികെട്ട ഒരു പശ്ചാത്തലമുള്ളയാളെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയത്, ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം തന്നെയാണ്.

നടപടി വന്നാൽ… അതായത് മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയാൽ, കെ ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടാൻ പോകുന്നതും, ഇതൊക്കെ തന്നെ ആയിരിക്കും… അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.

EXPRESS VIEW

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

വീഡിയോ കാണാം….

The post ഈ അവസ്ഥയ്ക്ക് കാരണം സി.പി.എം നേതൃത്വം, പി ശശി, പി.കെ ശശി, എ.കെ ശശീന്ദ്രൻ… തുടർച്ചയാണ് ഗണേശൻ! appeared first on Express Kerala.

Spread the love

New Report

Close