
ചേറ്റുവ : ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം. പുഴയിലെ മണ്ണെടുക്കലിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളെ ക്കുറിച്ച് പരിശോധിച്ചു റിപ്പോർട്ടു നൽകാനാണ് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കളക്ടറുടെ നേതൃത്വത്തിൽ ഇതിനായി പഞ്ചായത്ത് സെക്രട്ടറി, സാങ്കേതിക വിദഗ്ധർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമായിരിക്കും പരിശോധന നടത്തുന്നത്. മണ്ണെടുപ്പിനെ സംബന്ധിച്ച വിശദറിപ്പോർട്ട് സമർപ്പിക്കാൻ നാഷണൽ ഹൈവേ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. പൊതു പ്രവർത്തകനായ […]



