loader image
മുജ്താബയെ അംഗീകരിക്കില്ല; ഇറാന്റെ പുതിയ നേതൃത്വത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്

മുജ്താബയെ അംഗീകരിക്കില്ല; ഇറാന്റെ പുതിയ നേതൃത്വത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്

യത്തൊള്ള അലി ഖമേനിയുടെ വധത്തിന് ശേഷം മകൻ മുജ്താബ ഖമേനിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നീക്കത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹസിച്ചു. ഇറാനെ ഇനി ആര് നയിക്കുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ലെന്നും നിലവിലുള്ള ഭീകരവാദ നേതാക്കൾ ഒന്നുകിൽ വധിക്കപ്പെട്ടു അല്ലെങ്കിൽ അവരുടെ അവസാന നിമിഷങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും ഫ്ലോറിഡയിൽ ട്രംപ് പറഞ്ഞു. മുജ്താബയെ നേതാവായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാൻ്റെ പുതിയ ഭരണത്തലവനെ തിരഞ്ഞെടുക്കുന്നതിൽ തനിക്കും പങ്കുണ്ടാകണമെന്നും അല്ലാത്തപക്ഷം പുതിയ നേതൃത്വം അധികകാലം നിലനിൽക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

ഇറാനിൽ ഇപ്പോൾ നടക്കുന്നത് വളരെ കുറഞ്ഞ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന ഒരു ‘ചെറിയ യാത്ര’ മാത്രമാണെന്നും തിന്മയെ തുടച്ചുനീക്കാനുള്ള ഈ സൈനിക നീക്കം ഉടൻ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിൻ്റെ വാദങ്ങളെ തള്ളിക്കളഞ്ഞ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ, അമേരിക്കയുമായി ഒരു ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് സിഎൻഎന്നിനോട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മേൽ രാജ്യാന്തര സമ്മർദ്ദം ചെലുത്തുന്നതിനായി ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന സൂചനയും ഇറാൻ നൽകിയിട്ടുണ്ട്.

See also  ആശ്വാസമായി ട്രംപ് പ്രഭാവം; ബാരലിന് 120-ൽ നിന്ന് 92 ഡോളറിലേക്ക് കൂപ്പുകുത്തി ക്രൂഡ് ഓയിൽ

The post മുജ്താബയെ അംഗീകരിക്കില്ല; ഇറാന്റെ പുതിയ നേതൃത്വത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ് appeared first on Express Kerala.

Spread the love

New Report

Close